indira
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന

കോഴിക്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി. ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ പ്രസംഗിച്ചു.