കോഴിക്കോട്: ജില്ലയിൽ ഇന്നലെ 575 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 14 പേർക്കും പോസിറ്റീവായി. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 540 പേർക്കാണ് രോഗം ബാധിച്ചത്. 6892 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം ഇതോടെ 7538 ആയി. 6 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 894 പേരാണ് ഇന്നലെ രോഗമുക്തിനേടിയത്. രോഗം സ്ഥിരീകരിച്ച 7538 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 236 മറ്റ് ജില്ലക്കാരും കോഴിക്കോട് ചികിത്സയിലുണ്ട്. 109 കോഴിക്കോട് സ്വദേശികൾ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. 5223 പേർ വീടുകളിലാണ് കഴിയുന്നത്.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 139, ചേമഞ്ചേരി - 18, ഏറാമല - 10, കാക്കൂർ- 10, കൊടുവള്ളി - 52,കൊയിലാണ്ടി - 13, കുന്നുമ്മൽ - 10, കുരുവട്ടൂർ - 27, മടവൂർ- 18, മണിയൂർ - 18, മാവൂർ - 10, മുക്കം - 11,
ഒളവണ്ണ - 10, പേരാമ്പ്ര - 14, പെരുമണ്ണ - 10, തലക്കുളത്തൂർ - 12.