താമരശ്ശേരി: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ താമരശ്ശേരിയിൽ 177 പേർ പത്രിക സമർപ്പിച്ചു.റിട്ടേണിംഗ് ഓഫീസർ നിഷയ്ക്ക് മുമ്പാകെയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. കട്ടിപ്പാറയിൽ 103 പത്രികളാണ് സമർപ്പിച്ചത്. റിട്ടേണിംഗ് ഓഫിസർ വി. കെ.സദാനന്ദൻ പത്രിക സ്വീകരിച്ചു. പുതുപ്പാടിയിൽ 192 പേർ റിട്ടേണിംഗ് ഓഫീസർ പി.ശാലിനി മുമ്പാകെ പത്രിക സമർപ്പിച്ചു.