ravindrran
എസ്.എൻ.ഡി.പി യോഗം മലോൽമുക്ക് ശാഖ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ പി.എം.രവീന്ദ്രൻ സംസാരിക്കുന്നു

വടകര: എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറായി ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന് മലോൽമുക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കെ.ടി.ഹരിമോഹൻ, ജയേഷ് വടകര, ചന്ദ്രൻ വൈക്കിലശ്ശേരി, വത്സൻ മലോൽമുക്ക്, നാരായണൻ, രതീഷ് എന്നിവർ പങ്കെടുത്തു.