കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2018-19 വർഷത്തിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് 27 വരെ വിതരണം ചെയ്യും. ഇതിനകം കൈപ്പറ്റിയില്ലെങ്കിൽ തുക സർക്കാരിലേക്ക് അടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.