പേരാമ്പ്ര: കൂരാച്ചുണ്ടിൽ കാട്ടുമൃഗങ്ങളുടെ അതിക്രമത്തിൽ വിളനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ എട്ടാം വാർഡിൽ അബ്ദുൽ അസീസ് മാടപ്പാട്ടിന്റെ കൃഷിസ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളിൽ അൻപതോളം ചുവട് കപ്പ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. പല കർഷകർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

ടി.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, വിനു, സോബിൻ എന്നിവർ പ്രസംഗിച്ചു.