കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് മൽസരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചു. കായക്കോടി ഡിവിഷനിൽ നിന്നും മൽസരിക്കുന്ന ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല നേതാവും മുൻ നരിപ്പറ്റ പ്രസിഡന്റുമായ എൻ.കെ. ലീല മുണ്ടയോട്, താവുള്ള കൊല്ലി, നെടുമണ്ണുർ, കൈവേലി, ചമ്പിലോറ എന്നിവർ കായക്കൊടി ഭാഗങ്ങളിലും കാവിലുംപാറ ഡിവിഷനിൽ നിന്നും മൽസരിക്കുന്ന കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും മുൻ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റുമായ ചന്ദ്രി കെ.പി. തൊട്ടിൽ പാലം, കരിങ്ങാട്, കാവിലുംപാറ, ഭാഗങ്ങളിലും, മറ്റ് സ്ഥാനാർത്ഥികളായ മുഹമ്മദ് കക്കട്ടിൽ മുള്ളമ്പത്ത്, അഡ്വ: ധന്യ ദേവർ കോവിൽ എന്നിവരുമാണ് പ്രചാരണമാരംഭിച്ചത്. പ്രദേശങ്ങളിലെ പ്രധാന വ്യക്തികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ എന്നിവരെ നേരിൽ കണ്ടായിരുന്നു തുടക്കം. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ കെ.കെ.നാരായണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. വിജയി, പി സി. ഷൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു.