തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗവും എഴുത്തുകാരനുമായ കടമേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
കോൺഗ്രസ് സംഘടനാ പ്രവർത്തനരംഗത്ത് വലിയ സംഭാവനകൾ നൽകിയ നേതാവാണ് കടമേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ നിര്യാണത്തോടെ പഴയ തലമുറയിലെ പ്രമുഖനായ ഒരു നേതാവിനെയാണ് നഷ്ടമായതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.