കൽപ്പറ്റ: കുറുമ്പലക്കോട്ട, അമ്പുകുത്തി മല എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം നവംബർ 22 മുതൽ നിരോധിച്ച് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും ഇവിടങ്ങളിലേക്ക് വരുന്ന സഞ്ചാരികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.

വൈദ്യുതി മുടങ്ങും

അറ്റകുറ്റ പണി നടക്കുന്നതിനാൽ മീനങ്ങാടി സെക്ഷൻ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.