le

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. എല്ലാ ഏജൻസികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാർ കോഴക്കേസ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പിണറായി സർക്കാർ വീണ്ടും കുത്തിപ്പൊക്കുകയാണ്. ബാർ കോഴക്കേസ് ഒതുക്കാൻ ജോസ് കെ. മാണി പത്തു കോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താത്ത സർക്കാരാണ് ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുന്നത്. വിജിലൻസിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയനാടകം ജനം തിരിച്ചറിയും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.