live
ലൈവ് സ്റ്റോക്ക് ഫാമേഴ്സ് അസോസിയേഷൻ കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ

പേരാമ്പ്ര: ലൈവ് സ്റ്റോക്ക് ഫാമുകൾക്കുള്ള ലൈസൻസ് ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അസാധാരണ ഗസറ്റിൽ പന്നി കർഷകരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ലൈവ് സ്റ്റോക്ക് ഫാമേഴ്സ് അസോസിയേഷൻ ധർണ നടത്തി. കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ സമരം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാൻജി ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റ്റോമി മണ്ണൂർ, മെമ്പർമാരായ ശ്രീജിത്ത് മുക്കം, അനിൽ കോഴിക്കോട്, അനിൽ കൂടരഞ്ഞി എന്നിവർ പ്രസംഗിച്ചു.