കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കിലയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ സാംബശിവറാവു അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ വിഷയാവതരണം നടത്തി. ഓൺലൈനായി നടത്തിയ ക്ലാസിൽ സംസ്ഥാനതല പ്രതിനിധികളെ കൂടാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് അശ്വതി, കില പ്രതിനിധികളായ ഇ.പി രത്നാകരൻ, എം.ഡി ദേവാനന്ദ് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. അനീഷ്, പ്രതിരോധ പ്രവർത്തനങ്ങളിലെ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ഹസാർഡ് അനലിസ്റ്റ് റോണു മാത്യു, ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അഡീഷണൽ ഡി.എം.ഒ ഡോ. ആശാദേവി, ഡോ. അരുന്ധതി തുടങ്ങിയവർ വിശദീകരിച്ചു.