പേരാമ്പ്ര: എൽ.ഡി.എഫ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ തിര
ഞ്ഞെടുപ്പ് രൂപീകരണ കൺവെൻഷൻ നടത്തി. മുൻ എം.എൽ.എ കെ കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രകടനപത്രിക മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. കെ വത്സൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.കെ. പദ്മനാഭൻ, കെ.കെ. ബാലൻ, എ.കെ. ബാലൻ, കിഴക്കയിൽ ബാലൻ, കെ.പി ആലിക്കുട്ടി, ബേബി കാപ്പുകാട്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഷീജ ശശി, സി.എം ബാബു, എന്നിവർ പ്രസംഗിച്ചു. മുന്നണി മണ്ഡലം കൺവീനർ എ.കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ:
ഒ.ടി. രാജൻ (പ്രസിഡന്റ്), എ.കെ. ബാലൻ (സെക്രട്ടറി), എ.സി. സതി ( ട്രഷറർ),
ജില്ലാ പഞ്ചായത്ത് മേപ്പയ്യൂർ ഡിവിഷൻ കമ്മിറ്റി-

കെ. വി. ബാലൻ (പ്രസിഡന്റ്), കെ. കുഞ്ഞിരാമൻ (സെക്രട്ടറി), കെ.കെ. ബാലൻ (ട്രഷറർ),

ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ കമ്മിറ്റി- എ.കെ. ചന്ദ്രൻ മാസ്റ്റർ (പ്രസിഡന്റ്), കെ.കെ. ഹനീഫ (സെക്രട്ടറി), പള്ളുരുത്തി ജോസഫ് (ട്രഷറർ)