കുറ്റ്യാടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ കൗതുക മൂറുന്ന പലതരം കാഴ്ചകളുണ്ട് സ്ഥാനാർത്ഥി പട്ടികയിൽ. എന്നാൽ പിതാവും രണ്ട് മക്കളും പോരാട്ടത്തിനിറങ്ങുന്ന വിശേഷമാണ് മലയോരത്ത് നിന്നെത്തുന്നത്. മരുതോങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി. ആലി പഞ്ചായത്തിലെ 14-ാം വാർഡിൽ നിന്നും മൂത്ത മകൾ കെ.പി. നഷ്മ കാവിലുംപാറ പഞ്ചായത്തിലെ 15-ാം വാർഡിലും മറ്റൊരു മകൾ നഷീദ നടുക്കണ്ടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ കായണ്ണ ഡിവിഷനിൽ നിന്നുമാണ് ജനവിധി തേ
ടുന്നത്. മൂന്നുപേരും മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളായാണ് മത്സരത്തിനിറങ്ങുന്നത്. ആലിയുടെ ഭാര്യ ടി.പി. സുഹ്റ 2005- 2010 കാലത്ത് അടുക്കത്ത് വാർഡ് മെമ്പറായിരുന്നു.