വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ചിഹ്നം അനുവദിക്കുന്നതിന് തിങ്കളാഴ്ച മൂന്ന് മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാവണമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. നോമിനേഷൻ പിൻവലിക്കുന്ന സ്ഥാനാർത്ഥികൾ നേരിട്ടോ, നിർദ്ദേശകൻ മുഖേനയോ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ ഹാജരായി ഫോറം നമ്പർ 5 ൽ അപേക്ഷ നൽകാവുന്നതാണ്. 23ന് 3 മണി വരെയാണ് സമയം. നോമിനേഷനിൽ നല്കിയ പേരിൽ മാറ്റം വേണ്ടവർ തെളിവ് സഹിതം റിട്ടേണിംഗ് ഓഫീസർക്ക് തിങ്കളാഴ്ച 3 മണിക്ക് മുമ്പായി അപേക്ഷ നൽകണം. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നം അനുവദിക്കുന്നതിന് തിങ്കളാഴ്ച 3.30 ന് പഞ്ചായത്ത് ഓഫീസിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഹാജരാകണമെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.