വടകര: അഴിയൂർ പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുൻകരുതൽ ,പ്രോട്ടോകോൾ എന്നിവ സംബന്ധിച്ച് ഫേസ് ടു ഫേസ് ബോധവൽക്കരണം നടത്തും. അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളവർക്കാണ് വാർഡ് തലത്തിൽ മുഖാമുഖം പരിപാടി.

24 ന് രാവിലെ 10 ന് അഴിയൂർ ഈസ്റ്റ് യൂ.പി സ്കൂളിൽ വച്ച് ഉദ്ഘാടനം നടക്കും. ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ എല്ലാ സ്ഥാനാർത്ഥികൾക്കും അധ്യാപകർ നേരിട്ട് നൽകുന്നതാണ്. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ സലീഷ് കുമാർ, കെ സജേഷ് കുമാർ, വി.പി റജീന, കെ.പി സോന, ആർ.പി റിയാസ്, കെ ഷമീന, ടി.പി ഷഫീല എന്നിവർ പ്രസംഗിച്ചു.