കോഴിക്കോട്: പൊലീസ് നിയമഭേദഗതി സംസ്ഥാന സർക്കാരിന് എതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ. അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരേയുള്ള കടന്നുകയറ്റമാണ് ഭേദഗതി. സി.പി.എമ്മിനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കും എതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ സി.പി.എം കണ്ടെത്തിയ പോംവഴിയാണ് നിയമ ഭേദഗതി. ഇന്ന് സംസ്ഥാന വ്യാപകമായി ഭേദഗതിയുടെ കോപ്പി കത്തിച്ച് യുവമോർച്ച പ്രതിഷേധിക്കുമെന്നും പ്രഫുൽകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു.