satish
എസ്.എൻ.ഡി.പി യോഗം കോട്ടൂളി ശാഖ വാർഷിക ജനറൽ ബോഡി യോഗം സിറ്റി യൂണിയൻ കൺവീനർ സതീഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോട്ടൂളി ശാഖ വാർഷിക ജനറൽ ബോഡി യോഗം സിറ്റി യൂണിയൻ കൺവീനർ സതീഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ വി.പി അശോകൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സുനിൽ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് ദിനേശൻ കണ്ടിയിൽ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി അനിൽകുമാർ ചാലിൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ കമ്മിറ്റി അംഗം ബാബു ചെറിയേട്, കെ.പി രാജീവൻ കോവൂർ, രാജേഷ് പി മാങ്കാവ്, എൻ.ഡി.എ സ്ഥാനാർത്ഥി മോനിഷ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. മാധുരി ദേവി സ്വാഗതവും സിനിത്ത് രാജ് തയ്യിൽ നന്ദിയും പറഞ്ഞു.