എടച്ചേരി: എൽ.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കൺവെൻഷൻ ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞികൃഷ്ണൻ, ഇ.കെ സജിത്ത് കുമാർ, സുരേഷ് കൂടുത്താംകണ്ടി, ടി.കെ അരവിന്ദാക്ഷൻ, പി.കെ ബാലൻ എന്നിവർ പ്രസംഗിച്ചു. വി. രാജീവ് സ്വഗതവും വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.സുരേന്ദ്രൻ- പ്രസിഡന്റ് , വി.രാജീവ്- സെക്രട്ടറി, വത്സരാജ് മണലാട്ട്- ട്രഷറർ, വൈസ് പ്രസിഡന്റുമാർ: ടി.കെ ബാലൻ, സി.കെ. ബാലൻ, ഇ.കെ സജിത്ത്കുമാർ, കെ.പി. ഗോപാലൻ, ജോ. സെക്രട്ടറിമാർ: വി. കുഞ്ഞിക്കണ്ണൻ, കെ.പി സുരേന്ദ്രൻ, ടി.കെ ബാലൻ, വി.പി .സുരേന്ദ്രൻ.