കോഴിക്കോട്: കൊവിഡ് വ്യാപനത്തിൽ കോഴിക്കോട് രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ജില്ലയിൽ ഇന്നലെ 612 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കുമാണ് പോസിറ്റീവായത്. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 570 പേർക്ക് രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7510 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിലായി ചികിത്സയിലായിരുന്ന 828 പേർ കൂടി രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ലാത്ത 30 പേരിൽ 15 കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ്. 5117 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 148, പുതുപ്പാടി - 23, ചെറുവണ്ണൂർ.ആവള - 22, ഉണ്ണിക്കുളം - 21,വടകര - 21, പെരുമണ്ണ - 18, പനങ്ങാട് - 17, പയ്യോളി - 16, കോടഞ്ചേരി - 16.