വടകര: ജില്ലാ ഭരണ കുടത്തിന്റെ ആഭിമുഖ്യത്തിൽ മൈക്രോ ഹെൽത്ത് ലാബോറട്ടിസിന്റെ സഹകരണത്തോടെ അഴിയൂരിലെ കുഞ്ഞിപ്പള്ളിയിൽ ദേശീയ പാതയോരത്ത് സ്ഥാപിക്കുന്ന കൊവിഡ് സാമ്പിൾ കലക്ഷൻ കിയോസ്ക്കായ സ്റ്റെപ്പ് കിയോസ്‌ക്കിന്റെ ഉദ്ഘാടനം ഇന്ന് വെെകീട്ട് 3 മണിക്ക് ജില്ലാ കളക്ടർ ഓൺ ലൈനിലൂടെ നിർവഹിക്കും. കോഴിക്കോട് ജില്ലയിൽ ആകെ അനുവദിച്ച 12 കിയോസുകുകളിൽ ഒന്നാണ് അഴിയൂരിൽ ഉദ്ഘാടനം ചെയ്യുന്നത്. ആന്റിജൻ ടെസ്റ്റിന് 625 രൂപയും, ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2100 രൂപയുമാണ് ഫീസ്, രേഖകൾ സഹിതം വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തി ഫലം അറിയാനാകും. നിലവിൽ തലശ്ശേരി, വടകര എന്നീ സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത്.