വടകര: ദേശീയപാതയിൽ കുഴി അടക്കൽ വാഹനയാത്രക്കാരെ കുഴപ്പിക്കുന്നു.
ചോറോട് റെയിൽവെ ഗേറ്റ് അടയുന്നതുമായി ബന്ധപ്പെട്ട് അനുഭവപ്പെട്ടിരുന്ന യാത്രാക്കുരുക്കിന് പാലം വന്നിട്ടും പരിഹാരമായിട്ടില്ല. ഇതോടൊപ്പം റോഡിൽ നടക്കുന്ന ചെറിയ അറ്റകുറ്റ ജോലികൾക്കുമായി മണിക്കൂറുകളോളമാണ് യാത്രക്കാർക്ക് റോഡിൽ കാത്തിരിക്കേണ്ടി വരുന്നത്.
യാത്രക്കിടയിൽ പൊരിവെയിലത്ത് വാഹനത്തിനുള്ളിൽ റോഡിൽ കിടക്കേണ്ടി വരിക എന്നത് ഏറെ പ്രയാസകരമാണ്.
കഴിഞ്ഞ ദിവസം ചോറോട് റെയിൽവെ മേൽപാലറോഡിലെ കുഴി അടക്കുന്നതിന് വേണ്ടി യാത്രക്കാർക്ക് മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വന്നത്. 11 മണി മുതൽ ഉച്ചക്ക് രണ്ടര മണിവരെയാണ് ഇവിടെ വാഹനക്കുരുക്ക് അനുഭവപ്പെട്ടത്.
റോഡിലെ കുഴിയടക്കൽ പോലുള്ള ജോലികൾ രാത്രി സമയത്ത് ചെയ്തു കൂടെ എന്നാണ് കുരുക്കിൽപ്പെട്ട വാഹനയാത്രക്കാർ ചോദിക്കുന്നത്.