നാദാപുരം: ഇരിങ്ങണ്ണൂർ കല്ലാച്ചേരി കടവ് പരിസരത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയുണ്ടായ സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. ഈ ഭാഗത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.

കിലോമീറ്ററുകൾ ആകലേക്കു വരെ സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. നാദാപുരം പൊലീസ് പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പൊലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.