കോഴിക്കോട്: തിരുത്തിയാട് 63ാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി ചെയർമാൻ എ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ്, കരുപ്പാളി പ്രേമനാഥൻ, 63ാം വാർഡ് സ്ഥാനാർത്ഥി കെ.ദിവ്യലക്ഷ്മി, 64ാം വാർഡ് സ്ഥാനാർത്ഥി സി. പ്രേമവല്ലി, എൻ. ഭാഗ്യനാഥൻ, പി. സുകുമാരൻ, എ. വത്സ, പി.കെ മുരളീധരൻ, പി. മനോഹരൻ, ജിതേഷ് കുമാ‌ർ, പി. അനിൽ കുമാ‌ർ, കെ. ചന്ദ്രൻ ശേഖര നായർ, എം. ദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.