udf
കൊയിലാണ്ടി നഗരസഭ യു.ഡി.എഫ്. ഇലക്‌ഷൻ കമ്മിറ്റി ഓഫീസ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: നഗരസഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് കമ്മിറ്റി ഓഫീസ് തുറന്നു. കെ.മുരളീധരൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. മുന്നണി നേതാക്കളായ സി.വി.ബാലകൃഷ്ണൻ, വി.പി.ഇബ്രാഹിംകുട്ടി, വി.ടി.സരേന്ദ്രൻ, വി.വി.സുധാകരൻ, അൻവർ ഇയ്യഞ്ചേരി, കെ.കെ.രാജൻ, കെ.പി.പ്രഭാകരൻ, നടേരി ഭാസ്‌കരൻ, എം.സതീഷ് കുമാർ, വി.എം.ബഷീർ, കെ.എം.ഷമീം, പി.ടി.ഉമേന്ദ്രൻ, എം.കെ.റഷീദ് പുളിയഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.