kovid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 514 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാല് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 17 പേർക്കും പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 470 പേർക്കാണ് രോഗം ബാധിച്ചത്. 4020 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7296 ആയി. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതെസമയം ചികിത്സയിലായിരുന്ന 698 പേർ രോഗമുക്തരായത് ആശ്വാസമായി. ഉറവിടം വ്യക്തമല്ലാത്ത 23 കേസുകളിൽ പത്ത് കോഴിക്കോട് കോർപ്പറേഷനിലാണ്. സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങളിലുള്ള രോഗികൾ കോഴിക്കോട് കോർപ്പറേഷൻ - 124, രാമനാട്ടുകര - 50, പെരുവയൽ - 31, ഫറോക്ക് - 20, അഴിയൂർ - 20, ചക്കിട്ടപ്പാറ - 19, ചങ്ങരോത്ത് - 18, ഒളവണ്ണ - 16, തിരുവളളൂർ - 15. 7296 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിൽ മറ്റു ജില്ലക്കാരായ 180 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 5091 പേർ വീടുകളിലാണ് ചികിത്സയിലുളളത്. 66 കോഴിക്കോട് സ്വദേശികൾ മറ്റു ജില്ലകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.