എടച്ചേരി: എ.കെ രഞ്ജിത്തിന്റെ മഞ്ചാടിമണികൾ കവിതയുടെ വീഡിയോ പ്രകാശനം കവിയും ഗാന രചയിതാവുമായ പ്രഭാവർമ്മ നിർവ്വഹിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ നിരൂപകൻ ഇ.പി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.വിദ്യാർത്ഥിനിയായ പാർവ്വണ ജിയാണ് കവിത ആലപിച്ചത്.

അടച്ചിടൽ കാലത്ത് വീടുകളുടെ ഏകാന്തതകളിലകപ്പെട്ട കുട്ടികളുടെ ആത്മസംഘർഷങ്ങളാണ് കവിത വിഷയമാക്കുന്നത്. മദനൻ ,ശിവാസ് നടേരി ,രാംദാസ് കക്കട്ടിൽ ,രമേശൻ രഞ്ജനം, കലേഷ് കെ ദാസ് ,കുഞ്ഞബ്ദുള്ള തച്ചോളി എന്നീ ചിത്രകാരന്മാർ ചിത്രീകരണം നിർവ്വഹിച്ചു. ശിവപ്രസാദ് പയ്യോളിയുടെതാണ് ചിത്രസയോജനം .