പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായിരുന്ന കടിയങ്ങാട് നരിക്കലക്കണ്ടി സി.പി രാജന്റെ ഒന്നാം ചരമവാർഷികത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.ടി സരീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ വിനോദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രകാശൻ കന്നാട്ടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ് സുനന്ദ്, മണ്ഡലം പ്രസിഡന്റ്‌ അരുൺ പെരുമന, ശിഹാബ് കന്നാട്ടി, മുആദ് നരിനട, സി കെ സരിത്ത്, ഇ.എൻ സുമിത്ത്, എൻ.കെ അനൂപ് എന്നിവർ പ്രസംഗിച്ചു.