പേരാമ്പ്ര: നരക്കോട് മീറോഡ് മലയിലെ ചെങ്കൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ സി.പി.എം നരക്കോട് ബ്രാഞ്ച് ഓഫീസിൽ കയറി പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നരക്കോട് സെന്ററിൽ പ്രകടനം നടത്തി. പൊതുയോഗത്തിൽ എൻ.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു . വി. സുനിൽ, ഇ.അശോകൻ, കെ.എം.എ.അസീസ്, പി. ബാലൻ, എം.കെ.രാമചന്ദ്രൻ, ആയാടത്തിൽ രാജീവൻ എന്നിവർ പ്രസംഗിച്ചു. പി.കെ രാഘവൻ സ്വാഗതം പറഞ്ഞു .