lockel
രാമനാട്ടുകര ​ബി ജെ പി ​ ​തി​രഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉ​ദ്​ഘാടനവും കുറ്റപത്ര - വികസനരേഖ പ്രകാശനവും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ നിർവഹി​ച്ചപ്പോൾ

​ ​രാമനാട്ടുകര: ​രാമനാട്ടുകര ​ബി ജെ പി ​ ​തി​രഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉ​ദ്​ഘാടനവും കുറ്റപത്ര - വികസന രേഖ പ്രകാശനവും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ നിർവഹിച്ചു.

ഇടതു - വലതു മുന്നണികൾ മാറി മാറി ഭരിച്ചിടത്ത് യാതൊരു പുരോഗതിയുമില്ലെന്നിരിക്കെ, 'സമഗ്ര വികസനം, ശുചിത്വനഗരം, അഴിമതിമുക്തഭരണം, പരിസ്ഥിതിസംരക്ഷണം " എന്നീ ലക്ഷ്യങ്ങൾ ഉയർത്തിപിടിച്ചാണ് ബി.ജെ.പി ഈ ​തി​രഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന​തെന്ന് അദ്ദേഹം പറഞ്ഞു .​ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി ​ സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പ്രയോജനം ലഭിച്ച ആയിരങ്ങളുടെ പിൻബലത്തോടെ ​ബി ജെ പി ​ ഈ ​തി​രഞ്ഞെടുപ്പിൽ ഭരണത്തിലെത്തുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മുനിസിപ്പൽ പ്രസിഡന്റ് പി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ​എസ്.എം ​ വിജയകേശവൻ,​ എം.എം സുനിൽ ബാബു,​ പി.എം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.