നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഈയ്യങ്കോട് സ്റ്റീൽ ബോംബ് കണ്ടെത്തി. ഇന്നലെ വൈകുന്നേരം നാലര മണിയോടെയാണ് ഈയ്യങ്കോട്ടെ സ്വകാര്യ വ്യക്തിയുടെ പൂവുള്ളതിൽ പറമ്പിൽ തൊഴിലുറപ്പിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. പറമ്പിലെ കാട് വെട്ടുന്നതിനിടയിൽ മൺ തിട്ടയിലെ പൊത്തിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് ബോംബ് കണ്ടത്. തുടർന്ന് പൊലീൽ വിവരം അറിയിക്കുകയും നാദാപുരം കൺട്രോൾ റൂം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കണ്ടെടുത്ത സ്റ്റീൽ ബോംബ് ചേലക്കാട് കരിങ്കൽ ക്വാറിയിൽ എത്തിച്ച് നിർവ്വീര്യമാക്കി.