വടകര: അഴിയൂർ പഞ്ചായത്ത് ആവിക്കര വാർഡ് ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കൺവീനർ പാമ്പള്ളി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, വി,പി പ്രകാശൻ ഹാരിസ് മുക്കാളി, പി രാഘവൻ, രാമത്ത് പുരുഷു, കെ പി വിജയൻ, കെ.പി രവീന്ദ്രൻ, വാർഡ് സ്ഥാനാർത്ഥി പി.ബാബുരാജ് എന്നിവർ സംസാരിച്ചു.