khalid
ഖാലിദ്

രാമനാട്ടുകര: മുസ്ലിം ലീഗ് ബേപ്പൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും പൂവന്നൂർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റുമായ എടക്കാട്ട് ഖാലിദ് (64) നിര്യാതനായി. ഹാൻവീവ് കോഴിക്കോട് ഷോറും മാനേജരായിരുന്നു.

രാമനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം വികസന കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പൂവന്നൂർ എടക്കാട്ട് കമ്മുക്കുട്ടി - ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈറൂസ, ഫർസാന, ഫാരിസ് റഹ്‌മാൻ ദാരിമി, ഫർഹാന ഷെറിൻ. മരുമക്കൾ: മുഹമ്മദ് ഷരീഫ് (കഷായപ്പടി), മുജീബ് റഹ്‌മാൻ (ചെറുവണ്ണൂർ), മുസ്തഫ (അഴിഞ്ഞിലം), റാഷിദ.