കുറ്റ്യാടി: ജനപ്രതിനിധികൾ എന്നും ജനങ്ങൾക്ക് ഒപ്പമുണ്ടായിരിക്കണമെന്ന് .കെ .മുരളിധരൻ എം പി പറഞ്ഞു. മരുതോങ്കര പഞ്ചായത്ത് യു.ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശപെട്ട ദുരിതാശ്വാസ നിധിപോലും ജനങ്ങൾക്ക് നിഷേധിക്കപെട്ടിരിക്കുകയാണ്. ബാലവകാശ കമ്മീഷനെ ചട്ടുകമാക്കുകയും, കമ്മീഷൻ വാങ്ങുന്നവരുടെ കയ്യിലെ കളി പാവയായി മുഖ്യമന്ത്രി മാറുകയാണെന്നും മുരളിധരൻ പറഞ്ഞു.
വാഴയിൽ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന: സെക്രട്ടറി അഡ്വ: കെ. പ്രവീൺ കുമാർ, കെ.പി.സി.സി നിർവാഹ സമിതി അംഗം കെ.ടി ജയിംസ്, ജോൺ പൂതക്കുഴി
കേരള കോൺഗ്രസ് (ജോസഫ്), ജില്ലാ പ്രസിഡന്റ് പി.എം ജോർജ്, കെ.സൈനുദീൻ,ടി. എം സൂപ്പി, ടി.പി ആലി, ത്യേസ്യാമ്മ മാത്യു. കെ.പി. അബ്ദുൾ റസാഖ്, കെ.സി കൃഷ്ണൻ, വി.എ. കുരുവിള, പി.കെ.സുരേന്ദ്രൻ, ബിബി പാറക്കൽ, വി.ടി ലിനീഷ് എന്നിവർ പ്രസംഗിച്ചു.