കോഴിക്കോട് : പേരാമ്പ്രയിൽ കാലിക്കറ്റ് സർവകലാശാലയുടെ എം.സി.എ, എം.എസ്.ഡബ്ല്യു. കോഴ്‌സുകൾ ആരംഭിക്കുന്നതിനായി 500 ചതുരശ്രമീറ്റർ ഫ്ലോർ ഏരിയയിൽ വാടക കെട്ടിടം അന്വേഷിക്കുന്നു. താല്പര്യമുള്ള ഉടമകൾ പ്രതീക്ഷിക്കുന്ന വാടക രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ, കെട്ടിടത്തിന്റെ സ്‌കെച്ച്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം യൂണിവേഴ്‌സിറ്റി എൻജിനിയർ, എൻജിനിയറിംഗ് വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം - 673635 എന്ന വിലാസത്തില്‍ നവംബർ 30-ന് 3 മണിക്കു മുമ്പായി ലഭിക്കത്തക്കവിധം അയക്കുക. ഫോൺ: 0494 2407306, 7302, 7309, 7304