നാദാപുരം: യു.ഡി.എഫിനെ നേരിടാൻ നാദാപുരം ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷവും എസ്.ഡി.പി.ഐയും കൈ കോർക്കുന്നു. ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ ജനവിധി തേടുന്ന ടി.വി.മുഹസീനയ്ക്ക് ഇടതുപക്ഷവും എസ്.ഡി.പി.ഐയും പിന്തുണ നൽകുകയാണ്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള വാർഡാണിത്. ഇവിടെ സുമയ്യ യൂസഫാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എ. എം.അനിത ബി.ജെ.പി സ്ഥാനാർത്ഥിയും.