helth
ജൂനിയർ റഡ്ക്രോസ് ചോമ്പാല സബ്ബ്കോ ജില്ലാർഡിനേറ്റർ .എസ്സ് ജയയിൽ നിന്നും മാസ്ക് ചോമ്പാലഎ.ഇ.ഒ എം.ആർ വിജയൻ ഏറ്റു വാങ്ങുന്നു

വടകര: കരുതലിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ മാസ്ക് ചലഞ്ച് പദ്ധതി ശ്രദ്ധേയമാകുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സഹകരണത്തോടെ ഏകദേശം എട്ടു ലക്ഷത്തോളം മാസ്കുകളാണ് സംഘടന ശേഖരിച്ചത്. സമാഹരിച്ച മാസ്കുകളുടെ വിതരണം സബ് ജില്ലാ തല ഉദ്ഘാടനം ജൂനിയർ റെഡ് ക്രോസ് ഉപജില്ലാ ചെയർമാൻ കൂടിയായ ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ വിജയൻ നിർവ്വഹിച്ചു. ചോമ്പാല സബ്ജില്ലാ കോ- ഓർഡിനേറ്റർ വി.എസ്സ് ജയയിൽ നിന്നും മാസ്ക് ഏറ്റുവാങ്ങി. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വടകര താലൂക്ക് വൈസ് ചെയർമാൻ രഞ്ജീവ് കുറുപ്പ് ചടങ്ങിൽ സംബന്ധിച്ചു.

കൊവിഡിനെ പ്രതിരോധിക്കാൻ സ്വയം പരിശീലിക്കുന്നതിനൊപ്പം മറ്റുള്ളവരെ ബോധവത്കരിക്കുവാൻ കൂടി കുട്ടികളെ പ്രാപ്തരാക്കുവാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം.