പേരാമ്പ്ര: പേരാമ്പ്രയിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ ചാലപറമ്പിൽ ബിജു (38), വള്ളിക്കാട്ടുമ്മൽ അമ്മത് (76), മുഹമ്മദ് ഫാദിൽ (4), മേച്ചേരിക്കണ്ടി രാജീവൻ (58), രാഹുൽദാസ് ( 22), ശങ്കരൻ (62 ),
സജീവൻ (53), നാരായണൻ ( 75), ചന്ദ്രൻ (45), പൈതോത്ത് പ്രകാശൻ (60), എന്നിവരെ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് അയച്ചു .ചെമ്പ്ര റോഡ്, ടാക്സി സ്റ്റാന്റ് മേഖല, പൈതോത്ത് റോഡ് എന്നിവിടങ്ങളിൽ നിന്നാണ് കടിയേറ്റത് .