ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ ഏഴാം വാർഡിൽ ജയിക്കുന്ന മുന്നണി ആരുമാകട്ടെ കരിങ്കാളിമ്മക്കാരിയായിരിക്കും മെമ്പർ!. എതിരില്ലാതെ തിരഞ്ഞെടുത്തതൊന്നുമല്ല.

പട്ടികജാതി വനിതാ സംവരണമാണ്. മൂന്ന് സ്ഥാനാർത്ഥികൾ മത്സര രംഗത്തുമുണ്ട്. പക്ഷെ, എല്ലാവരും കരിങ്കാളിമ്മൽ. പ്രീത കരിങ്കാളിമ്മൽ താമര ചിഹ്നത്തിലും സുമാലിനി പ്രദീപൻ കരിങ്കാളിമ്മൽ ഓട്ടോറിക്ഷ ചിഹ്നത്തിലും റീന പ്രകാശ് കരിങ്കാളിമ്മൽ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിലുമാണ് ജനവിധി തേടുന്നത്. അവിടെ തീരുന്നില്ല കരിങ്കാളിമ്മക്കാരുടെ കളി. വാർഡിന്റെ പേരും കരിങ്കാളി എന്നു തന്നെ. ചുരുക്കത്തിൽ സർവതും കരിങ്കാളി മയം. ഉണ്ണികുളം പഞ്ചായത്തിൽ 23 വാർഡുകളാണുള്ളത്.