കോഴിക്കോട്: എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ മുൻകാല ഭാരവാഹികളായിരുന്ന പരേതരായ എം.വി. അശോകൻ, കെ.കെ. രവീന്ദ്രൻ, കെ.കെ. രവികുമാർ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം വായനശാല മുൻ പ്രസിഡന്റ് പി.കെ. ശ്രീധരൻ നിർവ്വഹിച്ചു. വായനശാലാ പ്രസിഡന്റ് സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വിനോദ് സിംഗ് ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കെ. ശൈലേഷ്, കെ. വേണു, എൻ. ദിനേശൻ, ഗൗതമൻ കായണ്ണ, കെ.വി. അജിത്കുമാർ, എൻ. പ്രേംജിത്ത് എന്നിവർ പ്രസംഗിച്ചു.