കോഴിക്കോട് : ദേശീയപാതയിൽ മലാപ്പറമ്പ് ജംഗ്ഷൻ മുതൽ കുന്ദമംഗലം വരെയുള്ള ഭാഗത്ത് റോഡ് ഉപരിതലം പുതുക്കിപ്പണിയൽ നടക്കുന്നതിനാൽ നവം. 27 മുതൽ താമരശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ പത്താംമൈൽ സി.ഡബ്ല്യു.ആർ.ഡി.എം വഴി മുണ്ടിക്കൽ താഴം ബൈപ്പാസ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.