ele

കുറ്റ്യാടി: തിരഞ്ഞെടുപ്പ് അങ്കം കുറിച്ചതോടെ ചില പഞ്ചായത്ത് പ്രസിഡന്റുമാർ കച്ചമുറുക്കി കളരിയിൽ ഇറങ്ങിയെങ്കിലും ചിലർ ഗാലറിയിലിരുന്ന് കളി കാണുകയാണ്. സി.പി.എമ്മിന്റെ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ഒരു കൈ പയറ്റാൻ ഇത്തവണയും എത്തിയപ്പോൾ കായക്കൊടി, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമാർ ഗാലറിയിലാണ്. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ കെ.എം.സതി പതിമൂന്നാം വാർഡിൽ നിന്നും കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് നാലാം വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റും മൽസര രംഗത്തിലെങ്കിലും പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ട്.