മാനന്തവാടി: സ്വകാര്യബസ്സിലെ അദ്യ വനിതാ കണ്ടക്ടറായി ലാലി ജെയ്സൻ. കഴിഞ്ഞ ദിവസം സർവ്വീസ് ആരംഭിച്ച എടവക കുന്ദമംഗലം ജനകീയ സൊസൈറ്റിയുടെ ബസ്സിലെ കണ്ടക്ടറാണ് ഈ 45 കാരി.

ഒരു ബസ് സർവ്വീസിനായുള്ള മൂന്നു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുന്ദമംഗലം ജനകീയ സൊസൈറ്റി യുടെ നേതൃത്വത്തിൽ സ്വന്തമായി ബസ്സ് സർവ്വീസ് ആരംഭിച്ചത്. ബസ്സ് സർവ്വീസിന് നല്ലൊരു കണ്ടക്ടർ വേണമെന്ന ആവശ്യം പരിഗണിച്ചപ്പോഴാണ് പ്രദേശത്ത് കഴിഞ്ഞ 12 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന ലാലി ജെയ്സണെ കണ്ടക്ടറാക്കാൻ
ജനകീയ സൊസൈറ്റി തീരുമാനിച്ചത്.
ലാലി ഏന്നും ജനകിയ ബസ്സിനെ സുരക്ഷിതമായി നോക്കും എന്ന് നാട്ടുകാർക്കും സൊസൈറ്റിക്കും ഉറച്ച വിശ്വാസമുണ്ട്. ജില്ലയിലെ തന്നെ ആദ്യ വനിതാ കണ്ടക്ടറായതിൽ ഏറെ സന്തോഷമുണ്ടന്ന് ലാലി പറഞ്ഞു.
എടവക പാതിരിച്ചാൽ വടക്കൻ ജെയ്സനാണ് ഭർത്താവ്. പുരോഹിത വിദ്യാർത്ഥിയായ അനൂപും ഡിഗ്രി വിദ്യാർത്ഥിയായ അഭിജിത്തും ആണ് മക്കൾ.