adiyur
ഏറാമല ആദിയൂരിൽ സ്കൂൾ റോഡിലെ പാലമരച്ചുവട് ജെ.സി.ബി ഉപയോഗിച്ച് മാറ്റിയപ്പോൾ

വടകര: ഏറാമല ആദിയൂരിലെ റോഡിൽ ഭീക്ഷണിയുയർത്തിയ പാലമരച്ചുവട് മുറിച്ചുമാറ്റി. ആദിയൂരിൽ ഓർക്കാട്ടേരി ഹൈസ്കൂൾ റോഡിനോട് ചേർന്നുണ്ടായിരുന്ന പാലമരം ഏറെ വിവാദം സൃഷ്ടിച്ച ശേഷം രണ്ടു വർഷം മുമ്പ് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയതായിരുന്നു. എന്നാൽ ഇതിന്റെ മുരട് ഭാഗം റോഡിലെ കാഴ്ച മറക്കും വിധം നിരവധി ചില്ലകളായി മുളച്ച് പൊങ്ങി ഭീഷണിയുയർത്തിയത് കേരളകൗമുദി വാർത്ത നല്കിയിരുന്നു. തടിമരം മുറിച്ചു മാറ്റാൻ മുൻകൈയെടുത്ത മെമ്പർമാരുടെ നേതൃത്വത്തിൽ തന്നെയാണ് ജെ.സി.ബി എത്തിച്ച് മരച്ചുവട് പിഴുത് മാറ്റിയത്. ഇവിടെയുള്ള വൈദ്യുതി പോസ്റ്റ് കൂടി മാറ്റിയാൽ സ്കൂൾ റോഡിലെ യാത്ര സുഖകരമാകും.