വടകര: ഉപയോഗം കഴിഞ്ഞ പാഴ്തുണികൾ ഇനി മുതൽ വലിച്ചെറിയേണ്ട പകരം ഹരിത കർമ്മ സേന പ്രവർത്തകരെ ഏൽപ്പിച്ചാൽ മതി. അഴിയൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകരാണ്
കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ യുസർ ഫീ വാങ്ങി പാഴ്തുണികൾ ശേഖരിക്കുന്നത്.
ഓരോ വാർഡിലും വിവിധ കേന്ദ്രങ്ങളിൽ ഹരിത കർമ്മ സേന പ്രവർത്തകർ ഇതിനായി പ്രവർത്തിക്കും.
ഗ്രീൻ വേർമ്സ് സ്ഥാപനവുമായി ചേർന്നാണ് തുണി ശേഖരിക്കുന്നത്. പഞ്ചായത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്തിൽ ചേർന്ന യോഗത്തിൽ ഡിസംബർ മാസത്തെ പ്രവർത്തന കലണ്ടർ അംഗീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് എൻജിനീയർ സിമി ഭാസ്കർ ,ഹരിത കർമ്മ സേന ലീഡർ എ ഷിനി, ഗ്രീൻ വേർമ്സ് പ്രതിനിധി നവാസ് എന്നിവർ പ്രസംഗിച്ചു. അടുത്ത ആഴ്ച മുതൽ തുണികൾ ശേഖരിക്കുന്നതിനൊപ്പം സർക്കാർ നിർദേശ പ്രകാരം ഹരിതകർമ്മ സേന അംഗങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിന് സോപ്പ്, ഹാൻഡ് വാഷ്,ബാത്ത് റൂം ക്ലീനർ എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുവാനും തീരുമാനിച്ചു.