വടകര : കേരള സർക്കാർ സ്ഥാപനമായ കേപ്പിന്റെ കീഴിലുള്ള കോളജ് ഒഫ് എൻജിനീയറിംഗ് വടകരയിൽ ഒന്നാം വർഷ ബി.ടെക്. കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് 27 ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എന്നീ വിഭാഗത്തിലാണ് ഒഴിവുള്ളത്. അംഗീകൃത പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർ 27 ന് സർട്ടിഫിക്കറ്റുകളുമായി ഓഫിസിലെത്തണം. ഫോൺ : 9400477225, 9846700144.