കുറ്റ്യാടി: പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ.സി. കുമാരന്റെ പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി. നടുപ്പൊയിൽ യു.പി.സ്കൂളിന് സമീപത്തായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് പകൽ സമയത്തു കുത്തിക്കീറിയത്. കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയും യു.ഡി.എഫ്.കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. പി.കെ.സുരേഷ് അദ്ധ്യക്ഷനായി. എം.കെ. അബ്ദുറഹ്മാൻ, സി.സി. സൂപ്പി, ശ്രീജേഷ് ഊരത്ത്, ടി. സുരേഷ് ബാബു, എസ്.ജെ.സജീവ് കുമാർ, കോവില്ലത്ത് നൗഷാദ്, കെ.ഇ.ഫൈസൽ, എൻ.പി.ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.