kappa
പൂവം വയൽ പൊലീസ് ബാരക്സിന് സമീപം വനിതാ കൂട്ടായ് മയുടെ നേതൃത്വത്തിലുള്ള മരച്ചീനി കൃഷി പിഴുത് മാറ്റിയ നിലയിൽ.

വളയം: പൂവ്വം വയൽ പൊലീസ് ബാരക്സിന് സമീപം പൊലീസിന്റെ അധീനതയിലുള്ള ഭൂമിയിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഒരേക്കറിലധികം വരുന്ന സ്ഥലത്ത് വർഷങ്ങളായി സമീപവാസികളായ വനിതകൾ കൃഷി ചെയ്ത് വരികയാണ്. അറുപതോളം മരച്ചീനി തൈകളാണ് സമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. കൃഷി നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.