കോഴിക്കോട്: ചാത്തമംഗലത്ത് വീണ്ടും കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഉപദ്രവകാരികകളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന നിയമം വന്നതിന് ശേഷം മൂന്നാമത്തെ കാട്ടുപന്നിയെയാണ് ഇന്നലെ കൊന്നത്. ചാത്തമംഗലം പൂളക്കോട് പൊയിലിൽ രമേശ് ബാബുവിന്റെ വാഴത്തോട്ടത്തിലിറങ്ങിയ പന്നിയെ പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട മുക്കം കച്ചേരി സ്വദേശി സി.എം ബാലനാണ് പന്നിയെ വെടിവെച്ചത്. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ. അഷ്റഫ്, പി.മുഹമ്മദ് അസ്ലം എന്നിവരുടെ സാന്നിദ്ധ്യത്തിൽ പന്നിയുടെ ജഡം കൃഷിയിടത്തിൽ മറവ് ചെയ്തു.