കോഴിക്കോട്: തൊഴിലുറപ്പു പദ്ധതിയുടെ കൂലി 285 നിന്നും മൂന്നൂറ്റി അൻപത് രൂപയായി വ‌ർദ്ധിപ്പിക്കണമെന്ന് ആദി ഭാരതീയർ ഫെഡറേഷൻ സംസ്ഥാന സമിതി കേന്ദ്ര സ‌ർക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം പ്രധാനമന്ത്രിയ്ക്ക് അയച്ചു. സംസ്ഥാന പ്രസിഡന്റ് ജയരാജൻ മൂടാടി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മടവൂർ ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ പാലക്കാട്, ഖജാൻജി സന്തോഷ് പുതിയപാലം, ഭാസ്കരൻ കുടിലാട്ട്, സുഭദ്ര, തങ്കം,അജിത എന്നിവർ പ്രസംഗിച്ചു.